“ലബൈക്ക അല്ലാഹുമ്മ ലബൈക്ക്‌” അറഫ സംഗമം നാളെ; തീർത്ഥാടകർ മിനയിൽ

0
1202

മിന: തീ​ർ​ഥാ​ട​ക ല​ക്ഷ​ങ്ങ​ൾ “ലബൈക്ക അല്ലാഹുമ്മ ലബൈക്ക്‌” എന്ന മന്ത്രം ഉരുവിട്ട് നാളെ
ഒത്തുചേരും. മിന താഴ് വരയിൽ ഒരുമിച്ച് കൂടിയ വിശ്വാസികൾ ഇന്ന് സൂര്യാസ്തമന ശേഷം അറഫ ലക്ഷ്യമാക്കി നീങ്ങി തുടങ്ങും. നാളെ രാത്രിവരെ പ്രാർത്ഥനയിൽ അവർ മുഴുകും.

അന്നേ ദിവസം ഉച്ച നിസ്കാരത്തിന് മുമ്പായി പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം പ്രഭാഷണം നിർവഹിക്കും. മക്കയിലെ ഗ്രാന്‍ഡ് പള്ളി ഇമാമും മതപ്രഭാഷകനുമായ ഷെയ്ഖ് മാഹിര്‍ അല്‍ മുഐഖിലിയാണ് പ്ര​ഭാ​ഷ​ണം നിർവഹിക്കുക. പശ്ചാത്താപവും, പ്രായശ്ചിത്തവും -പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി കണ്ണീരണിയും.

ഇരുപത് ഭാഷകളിലായി ലോകത്തിലെ നൂറ് കോടി ആളുകളിലേക്ക് പ്രഭാഷണമെത്തും. രണ്ട് വിശുദ്ധ പള്ളികളുടെയും നടത്തിപ്പിൻെറ ചുമതലയുള്ള സൽമാൻ രാജാവാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ലോകമെങ്ങും സമാധാനം, മത സഹിഷ്ണുത തുടങ്ങിയ ആശയങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.

ഇത് തുടർച്ചയായി ഏഴാം വർഷമാണ് പ്രഭാഷണം നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യുന്നത്. നിലവിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 20 ഭാഷകളിൽ മലയാളവും ഉൾപ്പെടുന്നുണ്ട്. അതിനാൽ മലയാളികൾക്ക് സ്വന്തം ഭാഷയിൽ തന്നെ അറഫാദിന പ്രഭാഷണം കേൾക്കാൻ സാധിക്കും.

ഇരുപതു ലക്ഷത്തോളം പേർ ഇത്തവണ ഹജ് നിർവഹിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അതികം വിസ്തൃതി യുള്ള നമീറ പള്ളിയും. 800ചതുരശ്രമീറ്റർ വിസ്തൃതിയുള്ള നഗരിയും നിറഞ്ഞു കവിഴും. തുടർന്ന് ളുഹർ, അസർ, നിസ്കാരങ്ങൾ ഒന്നിച്ച് സംഘടിതമായി നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിനു ശേഷം മുസ്തലിഫയിലേക്ക് രാപാർക്കാൻ പോവും. ബലി പെരുന്നാൾ ദിവസം ബലി കർമ്മവും, മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും.

തുടർന്ന് മസ്ജിദുൽ ഹറമിൽ  എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേക്ക് മടങ്ങും. തുടർന്നുള്ള മൂന്ന് ദിവസം തമ്പുകളുടെ നഗരത്തിലാണ് ഹാജിമാരുടെ താമസം. മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും.

ഇന്ത്യയില്‍ നിന്ന് 1.75 ലക്ഷം തീര്‍ഥാടകര്‍ സൗദി അറേബ്യയിലെത്തിയിട്ടുണ്ട്.
കേന്ദ്ര ഹജ് കമ്മറ്റി വഴി 1.4 ലക്ഷം തീര്‍ഥാടകരും ബാക്കിയുളള 35,000 തീര്‍ഥാകര്‍ സ്വകാര്യ ഹജ് ഗ്രൂപ്പുവഴിയുമാണ് സൗദിയിലെത്തിയത്. ഇന്ത്യയിലെ 20 കേന്ദ്രങ്ങളില്‍ നിന്നായി ജിദ്ദ, മദീന എന്നിവിടങ്ങളിലാണ് തീര്‍ഥാടകര്‍ എത്തിയത്. വൈകുന്നേരത്തോടെ മുഴുവന്‍ ഇന്ത്യന്‍ തീര്‍ഥാടകരും മിനയിലേക്കു യാത്ര തിരിക്കും. 

മദീനയില്‍ ചികിൽസയിലുളള ഇന്ത്യന്‍ തീര്‍ഥാടകര്‍ ഉള്‍പ്പെടെയുളളവരെ മക്കയിലെ ആശുപത്രികളിലേക്കു മാറ്റിയിട്ടുണ്ട്. ഇവരെ ഹജിന്റെ സുപ്രധാന കര്‍മമായ അറഫ ദിനത്തില്‍ പങ്കെടുപ്പിക്കുന്നതിനാണ് മക്കയിലെത്തിച്ചത്.

മിനായിൽ ഇന്ത്യൻ ഹജ് മിഷൻ ഓഫിസും അതിനോടനുബന്ധിച്ചു മെഡിക്കൽ സെൻററും ഒരുക്കിയിട്ടുണ്ട്​. ഹാജിമാരുടെ സേവനത്തിനായി ആംബുലൻസുകളും ഉണ്ടാവും.
ഇന്ത്യന്‍ തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുളള ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെട്ട സംഘം സജ്ജമാണ്. ഇന്ത്യയില്‍ നിന്നെത്തിയ വൊളന്റിയര്‍മാരുടെ സേവനം തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുന്നതിന് പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടുണ്ട്.

യുദ്ധക്കെടുതി അനുഭവിക്കുന്ന പലസ്തീനിൽ നിന്ന് ഇത്തവണ 4200 പേർ എത്തിയിട്ടുണ്ട്. യുദ്ധത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കളായ 2000 പേർക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഹജിന് അവസരം ഒരുക്കിയിട്ടുമുണ്ട്. 
ഭരണാധികാരി സൽമാൻ രാജാവി​ന്റെയും കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാന്റെയും നിർദേശങ്ങൾ ഉൾക്കൊണ്ട്​ ഏറ്റവും മികച്ച സേവനങ്ങളാണ്​ സർക്കാർ, സ്വകാര്യ വകുപ്പുകളുമായി സഹകരിച്ച് ​ ഹറമുകളിലും പുണ്യസ്ഥലങ്ങളിലും തീർഥാടകർക്ക്​ ഒരുക്കിയിരിക്കുന്നത്​.

വിവിധ വകുപ്പ് മന്ത്രിമാര്‍ നേരിട്ടാണ് ഹജ് സൗകര്യങ്ങള്‍ വിലയിരുത്തുന്നത്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്, ഹജ് സുരക്ഷ വിഭാഗം, ജവാസാത്ത് എന്നിവ മക്കയിലേക്കുള്ള എല്ലാ റൂട്ടുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനുമതി പത്രമില്ലാതെ ആരെയും ചെക്ക് പോയിന്റുകളില്‍ നിന്ന് കടത്തിവിടുന്നില്ല. ആഭ്യന്തര ഹാജിമാര്‍ വരുന്ന ബസുകളിലും മറ്റു വാഹനങ്ങളിലും കനത്ത പരിശോധനയാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ അടക്കമുള്ള നൂതന വിദ്യകൾ ഉപയോഗപ്പെടുത്തി തീർഥാടകർക്ക്​ അനായാസകരമായി കർമങ്ങൾ അനുഷ്​ഠിക്കാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ ഒരുക്കിയിട്ടുണ്ട്​.

ദൈവേച്ഛക്ക്ഇ മുന്നിൽ തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ബലിയായി നൽകാൻ തയ്യാറായ പിതാവിന്റെയും, അതു ശിരസാവഹിച്ച പുത്രന്റെയും, അല്ലാഹുവിന്റെ കല്പ്പന അനുസരിച്ച് മകനെ ബലിനൽകാൻ തയ്യാറായ ഹാജറ ബീവിയുടെയും  ചരിത്രസ്മരണകളാണ് ഹജും, ബലി പെരുന്നാളും. പ്രവാചകനായിരുന്ന ഇബ്രാഹീം നബി പുത്രൻ ഇസ്മായിൽ നബിയെ സ്നേഹ പരിലാളനകൾ നൽകി വളർത്തുന്നതിനിടയിൽ അല്ലാഹു ഇബ്രാഹീം നബിയെ പരീക്ഷിച്ചു.

 മകനെ ബലി നൽകാനായിരുന്നു കല്പ്പന. ഒരുവേളയിൽ പകച്ചുനിന്ന സമയം. ഒടുവിൽ അല്ലാഹുവിന്റെ കല്പന അംഗീകരിച്ച് അതിനു സന്നദ്ധമായ ത്യാഗത്തിന്റെ നിമിഷം. പ്രവാചകൻ ഇബ്രാഹീം നബിയുടെ സന്നദ്ധതയും, മകൻ ഇസ്മായീൽ നബിയുടെ അനുസരണയും, ആത്മ സമർപ്പണവും പരീക്ഷിക്കുക മാത്ര മായിരുന്നു ലക്ഷ്യം. മകനെ ബലിയറുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച നിമിഷം തന്നെ അതിൽ നിന്നും പിന്തിരിയാൻ അല്ലാഹു രണ്ടു പേരോടും കല്പ്പിച്ചു. ആത്മ സമർപ്പണത്തിന്റെയും, ത്യാഗത്തിന്റെയും ആവർത്തനമാണ് ഒരോ ഹജ്ജിലും ബലി പെരുന്നാളിലും സംഭവിക്കേണ്ടത്