മൃതദേഹങ്ങൾ സ്വദേശങ്ങളിലെത്തിക്കാൻ വിമാനങ്ങൾ തയാറാക്കാൻ കുവൈത്ത് അമീർ ഉത്തരവിട്ടു

0
1371

കുവൈത്ത് സിറ്റി: കുവൈത്ത് ലേബർ ക്യാമ്പിലുണ്ടായ അഗ്നിബാധയിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ സ്വദേശങ്ങളിലെത്തിക്കാൻ വിമാനങ്ങൾ തയാറാക്കാൻ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽയൂസുഫ് അറിയിച്ചു.

ദുരന്തത്തിൽ മരണപ്പെട്ട 49 പേരിൽ 48 പേരുടെ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 45 ഇന്ത്യക്കാരുടെയും മൂന്നു ഫിലിപ്പിനോകളുടെയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. അവസാനത്തെ മൃതദേഹം തിരിച്ചറിയാൻ ശ്രമങ്ങൾ നടക്കുകയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.