കുവൈത്ത് തീപിടിത്തം: മരിച്ചവരിൽ കണ്ണൂർ, തിരൂർ, പെരിന്തൽമണ്ണ സ്വദേശികളും

0
1738

കു​വൈ​ത്ത് സി​റ്റി: കുവൈത്ത് തീപിടിത്തത്തിൽ മരണ സംഖ്യ ഉ‍യരുന്നു. 49 പേർ മരിച്ചതായാണ് വിവരം. എന്നാൽ, 41 പേരുടെ മരണമാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തിരിച്ചറിഞ്ഞ 30 പേരിൽ 13 പേർ മലയാളികളാണ്. കണ്ണൂർ, തിരൂർ, പെരിന്തൽമണ്ണ സ്വദേശികളുടെ മൃതദേഹമാണ് ഏറ്റവും ഒടുവിൽ തിരിച്ചറിഞ്ഞത്.

മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തിൽ പെട്ടത്. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തും.

കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി ശൂ​ര​നാ​ട് വ​ട​ക്ക് ആ​ന​യ​ടി തു​ണ്ടു​വി​ള വീ​ട്ടി​ൽ ഉ​മ​റു​ദ്ദീ​ന്‍റെ​യും ശോ​ഭി​ത​യു​ടെ​യും മ​ക​ൻ ഷ​മീ​ർ​ (33), കോ​ട്ട​യം പാ​മ്പാ​ടി വി​ശ്വ​ഭാ​ര​തി കോ​ള​ജി​ന്​ സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പാ​മ്പാ​ടി ഇ​ടി​മാ​രി​യി​ല്‍ സാ​ബു ഫി​ലി​പ്പി​ന്‍റെ മ​ക​ന്‍ സ്​​റ്റെ​ഫി​ൻ എ​ബ്ര​ഹാം സാ​ബു​ (29), കാസർകോട് ചെങ്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34), ചെറുവത്തൂർ പിലിക്കോട് എരവിൽ സ്വദേശി തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ താമസിക്കുന്ന പി. കുഞ്ഞിക്കേളു (58), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായ ശശിധരന്‍റെ മകൻ​ ആകാശ് (32), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ നായർ (60), കോ​ന്നി അ​ട്ട​ച്ചാ​ക്ക​ൽ കൈ​ത​ക്കു​ന്ന് ചെ​ന്ന​ശ്ശേ​രി​ൽ സ​ജു വ​ർ​ഗീ​സ് (56), കൊ​ല്ലം പു​ന​ലൂ​ർ ന​രി​യ്ക്ക​ൽ വാ​ഴ​വി​ള അ​ടി​വ​ള്ളൂ​ർ സാ​ജ​ൻ വി​ല്ല പു​ത്ത​ൻ വീ​ട്ടി​ൽ ജോ​ർ​ജ് പോ​ത്ത​ന്‍റെ​യും വ​ത്സ​മ്മ​യു​ടെ​യും മ​ക​ൻ സാ​ജ​ൻ ജോ​ർ​ജ് (29), വെ​ളി​ച്ചി​ക്കാ​ല വ​ട​കോ​ട്​ വി​ള​യി​ൽ​വീ​ട്ടി​ൽ ഉ​ണ്ണൂ​ണ്ണി-​കു​ഞ്ഞ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ലൂ​ക്കോ​സ്​ (48), തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37), കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പെരിന്തൽമണ്ണ പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.