ബഹ്റൈനിലും വൻ തീപ്പിടിത്തം; നിരവധി കടകൾ കത്തി നശിച്ചു

0
1888

മനാമ: മനാമ സൂക്കിൽ വൻ തീപ്പിടിത്തം. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. നിരവധി കടകൾ കത്തി നശിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസും രംഗത്തിറങ്ങി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സൂഖിലെ ഒരു ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

തീപിടിത്തത്തിൻ്റെ കാരണവും നാശനഷ്ടത്തിൻ്റെ വ്യാപ്തിയും ഇതേവരെ പുറത്തുവന്നിട്ടില്ല. ആളപായമുള്ളതായും റിപ്പോർട്ടില്ല.
മനാമ സൂഖ് പ്രദേശത്തിന് സമീപമുള്ള പ്രദേശവാസികളും സന്ദർശകരും പ്രദേശത്തുനിന്ന് മാറിനിൽക്കാൻ അധികൃതർ ആഹ്വാനം ചെയ്തു.
സൂഖിലെ പല കടകളും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. വീതി കുറഞ്ഞ റോഡ് ആയതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്തിപ്പെടാനും പ്രയാസം നേരിടുന്നു. തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ വൻ അപകടമായിരിക്കും സംഭവിക്കുക.