ഫ്ലാറ്റിന് തീപിടിച്ച് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

0
1559

കുവൈത്ത് ഫ്ലാറ്റിന് തീപിടിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തെതുടർന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഒരാൾ മരിച്ചത്. ഇദ്ദേഹത്തെകുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. മങ്കെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് പുലർച്ചെ നാലുമണിയോടെ തീപിടിത്തമുണ്ടായത്.

പുലർച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തിൽ ആളി പടരുകയായിരുന്നു. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചാടിയവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ അദാൻ, ജബൈർ,

മുബാറക് എന്നീ ആശുപത്രികളിലായി
പ്രവേശിപ്പിച്ചിരിക്കുകയാണ്. തീനിയന്ത്രണ വിധേയമായിട്ടുണ്ട്.