നരേന്ദ്രമോദിയെ പുകഴ്ത്തിയും പിണറായി സർക്കാരിനെ വിമർശിച്ചും ജി സുധാകരൻ

0
1838

നരേന്ദ്രമോദിയെ പുകഴ്ത്തിയും പിണറായി സർക്കാരിനെ വിമർശിച്ചും മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി. ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല.

നേതാവ് ഉണ്ടെങ്കിൽ ജനം പിന്നാലെ വരും. കേന്ദ്രമന്ത്രിമാർക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല. ഏത് പാർട്ടിയായാലും ലീഡർഷിപ്പ് പ്രധാനമെന്നും ജി സുധാകരൻ 24നോട് പറഞ്ഞു.

ഒന്നാം പിണറായി സർക്കാർ മികച്ചത്. എല്ലാ വകുപ്പും മികച്ചതായിരുന്നു.ആ സർക്കാരിന്റെ പേരിലാണ് പുതിയ സർക്കാർ നിലവിൽ വന്നത്. ആ വികസന നേട്ടങ്ങൾ ഇപ്പോൾ ഒരു എംഎൽഎയും പറയുന്നില്ല. രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങൾ ഇല്ല. രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് പലർക്കും വിമർശനമുണ്ടെന്നും ജി സുധാകരൻ പറഞ്ഞു.

തെരെഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സിപിഐഎം കോട്ടകളിൽ വിള്ളലുണ്ടായി. കമ്മ്യൂണിസ്റ് പാർട്ടി പിറവിയെടുത്ത സ്ഥലങ്ങളിൽ പോലും മൂന്നാമതായി. കായംകുളത്ത് വോട്ട് ചോർന്നു. പുന്നപ്രയിലും വോട്ട് ചോർന്നു. വോട്ട് ചോർന്നത് ചരിത്രത്തിൽ ആദ്യം. കെ കെ ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് ആരാണ് പറഞ്ഞത്. എവിടെ നിന്നാലും ജയിക്കുമെന്ന് പറയുന്നത് മാധ്യമങ്ങൾ താൻ വിശ്വസിക്കില്ലെന്നും ജി സുധാകരൻ പറഞ്ഞു.