ഭിന്നിപ്പ് ഉടലെടുക്കരുത്: സമീപകാല പ്രശ്നങ്ങളിൽ ഐക്യഹ്വനത്തോടെ മാതൃകയായി കെഎംസിസി – എസ്‌ഐസി സംയുക്ത തീരുമാനം

0
1025

സോഷ്യൽ മീഡിയ ക്രിയാത്മകമായി മാത്രം ഉപയോഗപ്പെടുതത്തണമെന്ന് ആഹ്വനം

ദമാം: സമീപകാലത്ത് ഉടലെടുത്ത സമസ്ത – ലീഗ് തർക്കം കൂടുതൽ വ്യാപിക്കുന്നതിനിടെ മാതൃക തീരുമാനവുമായി സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും ഗൾഫ് പോഷക സംഘടനകൾ. സമസ്തയുടെ പതിമൂന്നാം പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി), മുസ്‌ലിം ലീഗ് പ്രവാസി സംഘടനയായ കെഎംസിസി സംഘനകളുടെ കിഴക്കൻ സഊദി നേതാക്കളാണ് സംയുക്ത യോഗം ചേർന്ന് മാതൃക തീരുമാനങ്ങൾ കൈകൊണ്ടത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സോഷ്യൽ മീഡിയകളിലും മറ്റും ആരോപണ പ്രത്യാരോപണങ്ങൾ ഇരു പക്ഷവും രൂക്ഷമായി ഉയർത്തുന്നത് നിലവിലെ കേട്ടുറപ്പിനെ പൂർണ്ണമായും ബാധിക്കുമെന്നത് മുൻകൂട്ടി കണ്ടു കൊണ്ടാണ് നേതാക്കൾ ഇതിനെ തടയിടാനായി പുതിയ തീരുമാനങ്ങൾ സ്വീകരിച്ചത്. ദമാമിൽ ചേർന്ന സംയുക്ത യോഗത്തിൽ ഇരു സംഘടനകളുടെയും പ്രാവിശ്യയിലെ മുതിർന്ന നേതാക്കൾ പങ്കെടുത്തു. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും സമുദായ ഐക്യം ഊട്ടി ഉറപ്പിക്കുന്ന തരത്തിലും സാമൂഹ്യ മാധ്യമങ്ങൾ ക്രിയാത്മകമായി മാത്രം ഉപയോഗപ്പെടുത്തണമെന്ന് സംയുക്ത നേതൃതല യോഗം പ്രവർത്തകരെ ആഹ്വാനം  ചെയ്തു.

നേതാക്കളെയും പണ്ഡിതന്മാരെയും ബഹുമാനിക്കുകയും ഐക്യത്തിൻ്റെ പാതയിൽ സഞ്ചരിക്കുകയുമാണ് സമസ്തയുടെയും മുസ്‌ലിം ലീഗിൻ്റെയും പാരമ്പര്യമെന്നും ആ പൂർവ്വീക പാത പിൻപറ്റി ഒന്നിച്ച് മുന്നേറുകയാണ് പ്രവാസ ലോകത്തെ സംഘടനാ പാരമ്പര്യമെന്നും അതു കൊണ്ട് തന്നെ സംഘടനാ പരമായ അച്ചടക്കം പാലിക്കാൻ എല്ലാ പ്രവർത്തകരും വിട്ട് വീഴ്ചയില്ലാത്ത ഉത്സാഹം കാണിക്കണമെന്നും നേതാക്കൾ അറിയിച്ചു.

സാമൂഹ്യ മാധ്യമങ്ങളിൽ ഏത് തരത്തിലുള്ള മോശം പ്രതികരണങ്ങൾ ശ്രദ്ധയിൽ പെട്ടാലും അത് തികഞ്ഞ അച്ചടക്ക ലംഘനമായി കണക്കാകുമെന്നും നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. ഇത് സംബന്ധമായ ഇരു സംഘടനകളും തങ്ങളുടെ കീഴിലെ കമ്മിറ്റികൾക്ക് ഔദ്യോഗിക സർക്കുലറും കൈമാറിയിട്ടുണ്ട്.

പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘടനാ സൗഹൃദം പവിത്രമായി കാത്ത് സൂക്ഷിക്കുമെന്നും രാജ്യത്തിൻ്റെ ഭരണഘടന പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിൽ സാമൂഹിക അന്തരീക്ഷം കലുഷിതമാകുന്ന ഒരു തരത്തിലുള്ള പ്രവർത്തനം സംഘടനാ പ്രവർത്തകരിൽ നിന്നും ഉണ്ടാകില്ലെന്നും സംയുക്ത പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി.

ഇരു സംഘടനകളുടേയും സോൺ നേതാക്കൾ പങ്കെടുത്തു. സമസ്ത ഇസ്‌ലാമിക് സെന്ററിനെ (എസ്‌ഐസി) പ്രതിനിധീകരിച്ച് ഈസ്റ്റേൺ സോൺ കമ്മിറ്റി നേതാക്കളായ അബ്ദുൽ നാസർ ദാരിമി, ബഷീർ ബാഖവി, ഇബ്റാഹിം ഓമശ്ശേരി , അബൂജിർഫാസ് മൗലവി, സക്കരിയ്യ  ഫൈസി, സവാദ് ഫൈസി, അഷ്റഫ് അഷ്റഫി, മൂസ അസ്അദി, സജീർ അസ്അദി പങ്കെടുത്തു. കെഎംസിസിയെ പ്രതിനിധീകരിച്ച് ഈസ്റ്റേൺ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് കുട്ടി സാഹിബ് കോഡൂർ, ആലിക്കുട്ടി ഒളവട്ടൂർ, സിദ്ധീഖ് പാണ്ടികശാല, റഹ്മാൻ കാരയാട്, മുജീബ് കൊളത്തൂർ, അബ്ദുൽ ഖാദർ മാസ്റ്റർ, അബ്ദുൽ മജീദ്, അശ്റഫ് ഗസൽ, ഹുസൈൻ വേങ്ങര എന്നിവരും പങ്കെടുത്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക