മലയാളി യുവാവിനെ അബുദാബിയില്‍ കാണാതായി

0
1312

അബുദാബി: മലയാളി യുവാവിനെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി. കോട്ടയം കപ്പുംതല സ്വദേശി കെഎം അപ്പുവിന്റെ മകൻ അരുൺ കെ അപ്പുവിനെ എട്ട് മാസമായി കാണാനില്ലെന്നാണ് പരാതി.

മകനെ കണ്ടെത്തി നല്‍കാന്‍ മലയാളി കൂട്ടായ്മയോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് മാതാപിതാക്കള്‍. അബുദാബി മെർക്കാഡൊ ഹൈപ്പർമാർക്കറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. ഹംദാൻ സ്ട്രീറ്റിലെ ഇലക്ട്ര ഭാഗത്താണ് താമസിച്ചിരുന്നത്.

എന്നാൽ കഴിഞ്ഞ എട്ട് മാസമായി വീട്ടുകാരുമായി ബന്ധമില്ല. ഫോൺ ഓഫ് ആണ്. വിവരം കിട്ടുന്നവർ 0553809417 നമ്പറിൽ ബന്ധപ്പെടണം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക