അവധിക്കാലത്ത് നാടണയാനിരിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി; സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി

0
1721

മസ്‌കത്ത്: നാടണയാനിരിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. മസ്‌കത്തില്‍ നിന്നുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയും മെര്‍ജ് ചെയ്തും എയര്‍ ഇന്ത്യ എക്സ്രപ്രസ്.

മസ്‌കത്തിനും വിവിധ കേരള സെക്ടറുകള്‍ക്കിടയിലുമുള്ള വിവിധ സര്‍വീസുകള്‍ റദ്ദാക്കുകയും മറ്റു ചില സര്‍വീസുകള്‍ ലയിപ്പിക്കുകയും ചെയ്തതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

മേയ് 29, 31 തീയതികളിലെ കോഴിക്കോട്-മസ്‌കത്ത് സര്‍വീസുകളും മേയ് 30, ജൂണ്‍ ഒന്ന് തീയതികളിലെ മസ്‌കത്ത്-കോഴിക്കോട് സര്‍വീസുകളും റദ്ദാക്കി. മേയ് 30നുള്ള തിരുവനന്തപുരം-മസ്‌കത്ത്, മസ്‌കത്ത്-തിരുവനന്തപുരം സര്‍വീസും റദ്ദാക്കി. മേയ് 31നുള്ള കണ്ണൂര്‍-മസ്‌കത്ത്, മസ്‌കത്ത്-കണ്ണൂര്‍ സര്‍വീസുകളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

അതേസമയം, ജൂണ്‍ എട്ട്, ഒൻപത് തീയതികളിലുള്ള മസ്‌കത്ത്-കോഴിക്കോട്, മസ്‌കത്ത്-തിരുവനന്തപുരം സര്‍വീസുകള്‍ ലയിപ്പിച്ച് ഒറ്റ സര്‍വീസുകളായിരിക്കും നടത്തുക. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് മസ്‌കത്തിലെത്തും. മസ്‌കത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം കോഴിക്കോട് വഴി തിരുവനന്തപുരത്തെത്തും.