തിങ്കളാഴ്ച ഉച്ചക്ക് സൂര്യന്‍ കഅ്ബാലയത്തിന്റെ നേര്‍ മുകളിൽ

0
2319

മക്ക: തിങ്കളാഴ്ച ഉച്ചക്ക് സൂര്യന്‍ കഅ്ബാലയത്തിന്റെ നേര്‍ ലംബത്തില്‍ വരുമെന്ന് ജിദ്ദ ആസ്‌ട്രോണമി സൊസൈറ്റി അറിയിച്ചു. മെയ് 27 ന് ഉച്ചക്ക് ദുഹ്ര്‍ ബാങ്ക് സമയത്ത് 12.18 ന് ആണ് സൂര്യന്‍ കഅ്ബാലയത്തിനു നേര്‍ മുകളില്‍ വരിക. ഈ സമയത്ത് കഅ്ബാലയത്തിന് നിഴലുണ്ടാകില്ല.

ലോകത്തെവിടെ നിന്നും ഖിബ്‌ലയുടെ ദിശ കൃത്യമായും എളുപ്പത്തിലും നിര്‍ണയിക്കാന്‍ ഈ സമയത്ത് സാധിക്കും. കഅ്ബാലയത്തിന്റെ നേര്‍ ലംബത്തില്‍ സൂര്യന്‍ വരുന്ന ഈ വര്‍ഷത്തെ ആദ്യ പ്രതിഭാസമാണ് തിങ്കളാഴ്ചത്തെത് എന്നും ജിദ്ദ ആസ്‌ട്രോണമി സൊസൈറ്റി പറഞ്ഞു.