മമ്മൂട്ടിക്ക് വേണ്ടി ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ. ചിത്രത്തിന്റെ വിജയത്തിന് വേണ്ടിയാണ് ആരാധകൻ ശത്രു സംഹാര പുഷ്പാഞ്ജലി നേർന്നത്. തൃശൂർ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ് മമ്മൂട്ടിക്ക് വേണ്ടി ആരാധകനായ ദാസ് ശത്രു സംഹാര പുഷ്പാഞ്ജലി നടത്തിയത്.
ടർബോയുടെ വിജയത്തിന് വേണ്ടിയാണ് പുഷ്പാഞ്ജലി നടത്തുന്നതെന്നും ആരാധകൻ പറയുന്നു. മമ്മൂട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് ശത്രു സംഹാര പുഷ്പാഞ്ജലി നേർന്നത്. മമ്മൂട്ടിയെ പലരും തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതെല്ലാം മറികടന്ന് ടർബോ വലിയ ഹിറ്റാകണമെന്നും ആരാധകൻ പറയുന്നു.