റിയാദിലെ കിംഗ് അബ്ദുള്ള റോഡിലെ തുരങ്കത്തിനുള്ളിൽ തീ പിടിച്ചു- വീഡിയോ

0
3701

റിയാദിലെ കിംഗ് അബ്ദുള്ള റോഡിലെ തുരങ്കത്തിനുള്ളിൽ തീ പിടിച്ചു. തീയും കറുത്ത പുകയും പടർന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. ആളപായമൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

സോഷ്യൽ മീഡിയയിൽ തീ പടരുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുരങ്കത്തിനുള്ളിൽ നിന്ന് കറുത്ത പുകയാണ് പുറത്തേക്ക് ഉയരുന്നത്. ഈ സമയത്ത് തുരങ്കത്തിനകത്തെ വാഹനം പുറകോട്ടെടുക്കാൻ സാധിക്കാതെ ഡ്രൈവർമാർ ആശങ്കയിലായി. അതേ സമയം തീ പിടുത്തത്തിൻ്റെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല.