ലിസ്ബൺ: ഈ വർഷം നടക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാവും ടീമിനെ നയിക്കുക. വെറ്ററൻ പ്രതിരോധ താരം പെപെയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റൊണാൾഡോയുടെ ആറാം യൂറോ കപ്പ് ടൂർണമെന്റാവും ഇത്തവണ. കഴിഞ്ഞ ലോകകപ്പിലുണ്ടായ നിരാശ മറികടക്കാനാവും റൊണാൾഡോയും സംഘവും ശ്രമിക്കുക. മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ റുബൻ നെവസ്, ബെർണാഡോ സിൽവ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, ഡിയാഗോ ഡാലോട്ട് തുടങ്ങിയവരും ടീമിലുണ്ട്.
കഴിഞ്ഞ തവണ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇറ്റലിയായിരുന്നു യൂറോ കിരീടം നേടിയിരുന്നത്. അതിന് മുമ്പുള്ള സീസണായ 2016 യൂറോ കപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് പോർച്ചുഗൽ കിരീടം നേടിയിരുന്നു.