യുവതിയെ മടിയിലിരുത്തി ബൈക്കില്‍ അപകടയാത്ര; രണ്ടുപേർ കസ്റ്റഡിയില്‍

0
2401

ബെംഗളൂരു: യുവതിയെ മടിയിലിരുത്തി ബൈക്കില്‍ അപകടയാത്ര. നോര്‍ത്ത് ബെംഗളൂരു മേല്‍പ്പാലത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.

ബൈക്ക് ഓടിക്കുന്നയാളുടെ മടിയില്‍ ഒരു ഭാഗത്തേക്കായാണ് യുവതി ഇരിക്കുന്നത്. കൈകൊണ്ട് കഴുത്തിലായി മുറുക്കി പിടിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച ബൈക്കിന്റെ നമ്പര്‍ പിന്തുടര്‍ന്നാണ് ബെംഗളൂരു ട്രാഫിക് പൊലീസ് പ്രതികളെ കണ്ടെത്തിയത്.