ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി, കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പോരാടുന്ന അമേഠി എന്നീ സീറ്റുകളിൽ നാളെയാണ് വിധിയെഴുത്ത്.
49 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിൽ ഏറ്റവും കുറച്ചു സീറ്റുകളിൽ മത്സരം ഇത്തവണയാണ്. യുപിയിലെ 14 ഉം മഹാരാഷ്ട്ര യിൽ 13 ഉം ഇടത്താണ് വോട്ടെടുപ്പ്. യു.പിയിൽ 14ൽ 13 ഉം കഴിഞ്ഞ തവണ നേടിയത് ബിജെപിയായിരുന്നു.
അവിഭക്ത ശിവസേനയുമായി ബന്ധം ഉണ്ടായിരുന്ന 2019 ലെ തെരഞ്ഞെടുപ്പിൽ 13 സീറ്റും അന്നത്തെ ബിജെപി സഖ്യം തൂത്തു വാരി. പിളർപ്പിന് ശേഷം ആദ്യമായിട്ടാണ് ശിവസേന മഹാരാഷ്ട്രയിൽ ലോക്‌സാഭാ തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. ശരിയായായ ശിവസേന ഏതെന്നു ജനം അറിയുന്ന മത്സരം എന്നാണ് മഹാരാഷ്ട്രയിലെ പോരാട്ടത്തെ ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചത്.