അവിഹിതമെന്ന് സംശയം; ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് പൂട്ടിട്ട് യുവാവ്

0
3737

മുംബൈ: മുംബൈയില്‍ അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപ്പൂട്ടിട്ട് യുവാവ്. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് 28 കാരിയോട് ഭര്‍ത്താവിന്റെ ക്രൂരത.

ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ലോഹ ആണി തറച്ച ശേഷം അതില്‍ പൂട്ട് ഇടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. നേപ്പാള്‍ സ്വദേശിയായ 30 കാരനാണ് ഭാര്യയെ ക്രൂരമായി ആക്രമിച്ചത്.

സ്വകാര്യ ഭാഗങ്ങളില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് ഇയാള്‍ ലോഹ ആണി സ്ഥാപിച്ചത്. മെയ് 11നാണ് അതിക്രമം നടന്നത്. നേപ്പാള്‍ സ്വദേശിയായ ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച യുവാവ് വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കലഹിക്കുകയും പതിവായിരുന്നു. മിക്കവാറും വാക്കേറ്റം കയ്യേറ്റമാവാറുണ്ടായിരുന്നു.