റിയാദ്: കോട്ടക്കൽ മണ്ഡലത്തിലെ പാവപ്പെട്ട രോഗികൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ, മാറാക്കര സി. എച്ച് സെന്റർ, പൊന്മള ശിഹാബ് തങ്ങൾ റിലീഫ് സെൽ എന്നിവക്കുള്ള റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി വക ധന സഹായം വിതരണം ചെയ്തു. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ വെച്ച് മുസ്‌ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഭാരവാഹികൾക്ക് സംഖ്യ വിതരണം ചെയ്തു. പരിപാടിയിൽ റിയാദ് – മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി പൊന്മള, റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികളായ അബൂബക്കർ സി. കെ പാറ, ശുഐബ് മന്നാനി കാർത്തല, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.
