ഹജ്ജ് അനുമതിപത്രമില്ലാത്തവരെ മീഖാത്ത് കടക്കാൻ അനുവദിക്കില്ല

0
1119

ജിദ്ദ:’അനുമതി ഇല്ലാതെ ഹജ് പാടില്ല’, ഹജ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ മക്കയിലെ താമസകേന്ദ്രങ്ങളിൽ പരിശോധനക്ക് ഫീൽഡ് പ്ലാനുകൾ തയാറാക്കിയതായി പൊതുസുരക്ഷ മേധാവി ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.ഹജ് ക്യാംപയിനിന്റെ തുടക്ക വേളയിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​.

സുരക്ഷയെയോ നടപടിക്രമത്തെയോ തടസ്സപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെയും നേരിടാനും തീർഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും തടയാനും ഈ വർഷത്തെ ഹജ് സീസൺ പ്രവർത്തനങ്ങൾക്ക്​ സുരക്ഷാ സേന സജ്ജമാണ്​.

നിയമലംഘകരെ അറസ്റ്റ് ചെയ്യുമെന്നും അവർക്കെതിരെ പിഴകൾ പ്രയോഗിക്കുമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു.
എല്ലാ ഫീൽഡ് ക്രമീകരണങ്ങളും പൂർത്തീകരിക്കുന്നതിനും പദ്ധതികൾ നടപ്പാക്കുന്നതിനും നിലവാരം ഉയർത്തുന്നതിനും യോജിച്ച ശ്രമങ്ങൾക്ക്​ വലിയ പ്രാധാന്യമുണ്ടെന്നും സുരക്ഷ മേധാവി ചൂണ്ടിക്കാട്ടി. ശവ്വാൽ 15 മുതൽ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങൾ നിയന്ത്രിക്കാനുള്ള ചുമതലകൾ സുരക്ഷാ ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്​. നിയമലംഘകരുടെമേൽ പൂർണ ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.