ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി രോഗിക്ക് ദാരുണാന്ത്യം

0
2845

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. പൊള്ളലേറ്റാണ് മരണം.

ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാർ റോഡിലേക്ക് തെറിച്ചുവീണു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആംബുലൻസിൽ കുടുങ്ങിപ്പോയ സുലോചനയെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. 

ഇന്ന് പുലച്ചെ 3.50നാണ് അതിദാരുണമായ അപകടമുണ്ടായത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു ദുരന്തം. മലബാർ മെഡിക്കൽ കോളജിൽനിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് ദാരുണസംഭവം നടന്നത്. വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.