ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ കൂടുതൽ അവകാശങ്ങളും പദവികളും

ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ കൂടുതൽ അവകാശങ്ങളും പദവികളും ലഭിക്കും. ഇതു സംബന്ധിച്ച് യുഎൻ പൊതുസഭയിലെ വോട്ടെടുപ്പിൽ പ്രമേയം പാസാക്കി.

143 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി. അമേരിക്കയും ഇസ്രായേലും ഉൾപ്പെടെ 9 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു.