അണുബാധ: പ്രവാസി സഊദിയിൽ അന്തരിച്ചു

0
1819

ദമാം: അണുബാധയെ തുടർന്ന് പ്രവാസി ഇന്ത്യക്കാരൻ സഊദിയിൽ അന്തരിച്ചു. ഉത്തർപ്രദേശ് ഖോരഖ്‌പൂർ സ്വദേശി നരേഷ് നിഷാദ് (25 )ആണ് കിഴക്കൻ സഊദിയിലെ ജുബൈലിൽ മരണപ്പെട്ടത്. ശരീരത്തിൽ മുഴകൾ കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ശസ്ത്രക്രിയക്ക് ശേഷമുണ്ടായ കനത്ത അണുബാധയെ തുടർന്ന് നരേഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ജുബൈലിലെ  കോൺട്രാക്ടിങ് കമ്പനിയിലെ തൊഴിലാളിയായിരുന്നു

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: റാം നിഷാദ് , മാതാവ്: സേവതി ദേവി

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക