കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം

0
3825

കണ്ണൂർ: കണ്ണൂർ കണ്ണപുരം പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കാറിൽ സഞ്ചരിച്ചവരാണ് മരിച്ചത്. ലോറി ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുന്നച്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നിരുന്നു.

അപകടം നടന്നയുടൻ നാട്ടുകാരും പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.