ഇ.പി. ജയരാജൻ ബിജെപിയിലേക്കു പോകാൻ ചർച്ച നടത്തി; കെ. സുധാകരൻ

0
1812

കണ്ണൂർ: ഇ.പി. ജയരാജൻ ബിജെപിയിലേക്കു പോകാൻ ചർച്ച നടത്തി എന്ന് കെ. സുധാകരൻ. പാർട്ടിയിൽനിന്നു ജയരാജനു ഭീഷണിയുണ്ടായി. അതുകൊണ്ടാണ് ഇപ്പോൾ പോകാതിരുന്നതെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഗൾഫിൽ വച്ചാണു ചർച്ച നടന്നത്. മധ്യസ്ഥത നിന്നയാളെ തനിക്കറിയാമെന്നും കെ. സുധാകരൻ പറഞ്ഞു.

രാജീവ് ചന്ദ്രശേഖറും ശോഭ സുരേന്ദ്രനുമാണ് ഇപിയുമായി ചർച്ചനടത്തിയത്. ഗവർണർസ്ഥാനത്തെ പറ്റി ചർച്ച നടന്നു. പാർട്ടി സെക്രട്ടറി സ്ഥാനം കിട്ടാത്തതിൽ ജയരാജൻ നിരാശയിലാണെന്നും കെ. സുധാകരൻ കുറ്റപ്പെടുത്തി.