ഈ വർഷത്തെ കെഎംസിസി ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക്  പ്രൗഢമായ തുടക്കം

0
661

മക്ക: പ്രപഞ്ച നാഥന്റെ അതിഥികളായി മക്കാ മണ്ണിലേക്കൊഴുകുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സഹായമായി പ്രവർത്തിക്കാൻ സഊദി നാഷണൽ ഹജ്ജ് സെല്ലിന് കീഴിൽ മക്ക കെ എം സി സി യുടെ ഹജ്ജ് വളണ്ടിയർ റജിസ്ട്രേഷന് തുടക്കമായി. വിശുദ്ധ ഹറമിന് അടുത്തും ഹാജിമാർ താമസിക്കുന്ന വിവിധ കേമ്പുകൾക്ക് സമീപവും ഹജിൻ്റെ വിവിധ കർമ്മങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും, മക്കയിലെ വിവിധ ആശുപത്രികൾ കേന്ദ്രികരിച്ചും, ഇന്ത്യയിൽ നിന്ന് എത്തുന്ന ഖാദിമുൽഹുജ്ജാജുമായി സഹകരിച്ചു മക്ക കെ എംസിസി യുടെ ഹജജ് സെൽ വണ്ടിയമാർ സേവനംചെയ്യും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വരും ദിവസങ്ങളിൽ വളണ്ടിയർ മാർക്ക് പരിശീലനക്ലാസ്, വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന ഹാജിമാരുടെ  ബിൽഡിംഗുകളുടെ ലൊക്കെഷൻ മേപ്പ് എന്നിവ വളണ്ടിയർമാർക്ക് പരിചയപ്പെടുത്തുന്ന ക്ലാസുകൾ നടക്കും. ഓൺ ലെനിൽ ആദ്യ ഹജജ് വളണ്ടിയർ ആയി സഊദി നാഷണൽ കമ്മിറ്റി ഹജജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടുരിനെ ചേർത്ത് കൊണ്ട് നാഷണൽ കെഎംസിസി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ നിർവ്വഹിച്ചു.

ചടങ്ങിൽ മുസ്തഫ മലയിൽ, മുസ്തഫ മുഞകുളം, നാസർ കിൻസാറ, കുഞ്ഞാപ്പ പൂക്കോട്ടൂർ, സക്കീർ കാഞ്ഞങ്ങാട്, ഷാഹിദ് പരേടത്ത് എന്നിവർ പങ്കെടുത്തു.