പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

0
830

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും.
വയനാട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി രാവിലെ 10.30ന് ഹെലികോപ്റ്ററില്‍ കണ്ണൂരില്‍നിന്നു പുറപ്പെട്ട് 11ന് ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ എത്തും.

ഇവിടെനിന്നു റോഡ് മാര്‍ഗം കല്‍പ്പറ്റ നിയോജകമണ്ഡലത്തിന്റെ ഭാഗമായ കമ്പളക്കാട് എത്തുന്ന പ്രിയങ്ക 11.45 മുതല്‍ 12.15 വരെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കും. പ്രിയങ്കയ്ക്ക് ഉജ്വല സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ .കമ്പളക്കാട് യു.ഡി.എഫ്. പൊതുയോഗത്തിന് ശേഷം നിലമ്പൂർ എടക്കരയിലും വണ്ടൂരിലും തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും.