യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ  യുവാവിന്റെ വധശിക്ഷ നടപ്പാക്കി സഊദി

0
2088

റിയാദ്: സഊദി അറേബ്യയില്‍ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സഊദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ബാസില്‍ ബിന്‍ സുഹൈല്‍ എന്ന യുവാവിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സഊദി യുവതി നുവൈര്‍ ബിന്‍ത് നാജിയാണ് കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരാളുടെ ജീവന്‍ മനപ്പൂര്‍വ്വം ഹനിക്കുന്നത് രാജ്യസുരക്ഷയ്ക്ക് എതിരാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് വധിശക്ഷയാണ് ശിക്ഷയായി നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മ്മപ്പെടുത്തി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക