വീണാ വിജയനു ദിവസങ്ങൾക്കുള്ളിൽ സമൻസ് വരികയും അകത്താവുകയും ചെയ്യും; കെ.എം. ഷാജി

0
1541

മാട്ടൂൽ: വീണാ വിജയനു ദിവസങ്ങൾക്കുള്ളിൽ സമൻസ് വരികയും അകത്താവുകയും ചെയ്യുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ഇന്നലെ മാട്ടൂൽ നോർത്തിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും. അകത്താവുകയും ചെയ്യും.
മുഖ്യമന്ത്രിയുടെ മകൾക്ക് ഈ കള്ളത്തരങ്ങളിൽ പങ്കുണ്ട് എന്ന് 2020ൽ കേരള നിയമസഭയിൽ താൻ പറഞ്ഞതാണെന്നും ഷാജി ഓർമിപ്പിച്ചു.

‘‘മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെ ആരോപണം നേരിടുന്ന കേസുകളിൽ ആരാ വാദിക്കാൻ വന്നതെന്ന് അറിയാമോ? വൈദ്യനാഥൻ. അദ്ദേഹത്തിന് എത്ര രൂപയാണു നൽകിയത് എന്ന് അറിയാമോ? 50 ലക്ഷം രൂപ. സ്വന്തം മകൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്ന കേസിൽ 50 ലക്ഷം രൂപ ഞങ്ങളുടെ പണം എടുത്തുകൊടുക്കാൻ മുഖ്യമന്ത്രിക്ക് എന്താ അവകാശം? നിങ്ങളുടെ മകൾ കുടുങ്ങിയാൽ നിങ്ങൾ പൈസ കൊടുക്കേണ്ടേ? എന്റെ പേരിൽ കുറേ കേസുണ്ടായിരുന്നല്ലോ. എന്നിട്ട് ആരാണ് കേസ് നടത്തിയത്. ഞാൻ അല്ലേ കോടതിയിൽ പോയത്. നേതാക്കൾ ഇവിടെ ഇരിപ്പുണ്ട്. ചോദിക്ക്, പാർട്ടിയിൽനിന്ന് 10 പൈസ വാങ്ങിയിട്ടില്ല.