മദീനയിൽ എത്തുന്നവർക്ക് ചായയും കഹ്‌വയും ഈന്തപ്പഴവുമെല്ലാം സൗജന്യമായി നൽകിയിരുന്ന ആ മനുഷ്യസ്നേഹി വിടവാങ്ങി

0
3037

മദീന: മദീനയിൽ എത്തുന്നവർക്ക് ചായയും കഹ്‌വയും ഈന്തപ്പഴവുമെല്ലാം സൗജന്യമായി നൽകിയിരുന്ന ആ മനുഷ്യസ്നേഹിയെ ഇനി അവിടെ കാണാൻ കഴിയില്ല.

തീർഥാടകർക്ക് നാലു പതിറ്റാണ്ടുകാലം പാനിയങ്ങൾ സൗജന്യമായി വിതരണം ചെയ്ത് ഏറെ ശ്രദ്ധേനായ ജീവകാരുണ്യ പ്രവർത്തകൻ ഷെയ്ഖ് ഇസ്മാഈൽ അൽ സൈം (96) കഴിഞ്ഞ ദിവസം അന്തരിച്ചു.
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചത്.

സിറിയൻ പൗരനായ ഇദ്ദേഹം
സിറിയൻ ഷെയ്ഖ് എന്നും അറിയപ്പെട്ടിരുന്ന അബൂ അൽ സബാ 50 വർഷങ്ങൾക്ക് മുമ്പാണ് മദീനയിൽ സ്ഥിരതാമസം ആരംഭിച്ചത്. മദീനയിലെത്തിയത് മുതൽ മസ്ജിദുന്നബവി കേന്ദ്രമാക്കി അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. 40 വർഷം മുടക്കമില്ലാതെ ചായ, കാപ്പി, പാൽ, കഹ്‌വ, ഈത്തപ്പഴം തുടങ്ങി വിവിധ ഭക്ഷ്യവിഭവങ്ങൾ സ്വന്തം കരങ്ങൾ കൊണ്ട് തന്നെ അദ്ദേഹം വിതരണം ചെയ്തു.