ഒമാനിലെ പ്രളയക്കെടുതിയിൽ അശ്വിന് ഇത് രണ്ടാം ജന്മം, കാറിനു മുകളിൽ കയറിയത് രക്ഷയായി

0
1659

ഒമാനിലെത്തിയത് 8 മാസം മുൻപ്

മസ്കത്ത്/അമ്പലപ്പുഴ: ഒമാനിലെ വെള്ളപ്പൊക്കത്തിനിടെ താമസ സ്ഥലത്തെ മതിൽ ഇടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ പുന്നപ്ര പുത്തൻപുരയ്ക്കൽ അശ്വിന് (27) ഇതു രണ്ടാം ജന്മം. ഇരുകാലുകളുടെയും മുട്ടിനു താഴെ പരുക്കേറ്റതിനാൽ നാട്ടിലേക്ക് വരാനുള്ള ശ്രമത്തിലാണ്. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഞായറാഴ്ച ഉച്ചയ്ക്ക് താമസ സ്ഥലത്ത് ആഹാരം കഴിക്കാൻ എത്തിയപ്പോഴാണ് വെള്ളം ഇരച്ചുകയറിയത്. ഒപ്പമുള്ളവരുമായി ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ മതിലും ഗേറ്റും നിലം പൊത്തി പത്തനംതിട്ട കടമ്പനാട് നെല്ലിമുകൾ സ്വദേശി സുനിൽകുമാറിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മതിലും ഗേറ്റും അശ്വിന്റെ കാലുകളിലേക്ക് വീണത്.

വെള്ളം തലയ്ക്കു മീതെ ഒഴുകുന്നുണ്ടായിരുന്നു. സമീപമുണ്ടായിരുന്ന കാറിനു മുകളിൽ കയറിയതിനാൽ ജീവൻ തിരികെ കിട്ടി. പിന്നെയൊന്നും ഓർമയില്ലെന്ന് അശ്വൻ പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബാംഗമായ അശ്വിൻ 8 മാസം മുൻപാണ് ഒമാനിലെത്തിയത്. മകൻ തിരികെ വരുന്നതും കാത്തിരിക്കുകയാണ് ടൈറ്റസും പ്രസീനയും. 