ആദ്യം ലക്ഷ്യമിട്ടത് അമ്മയെ, പിന്നാലെ അഞ്ചുവയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊന്നു; രണ്ടുപേര്‍ പിടിയിൽ

0
3136

പനജി: ഗോവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി. ബിഹാര്‍ സ്വദേശികളായ മുരാരി കുമാര്‍(24) ഉപനേഷ് കുമാര്‍(22) എന്നിവരെയാണ് വാസ്‌കോ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നും ഇതിനുശേഷം കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞദിവസമാണ് വാസ്‌കോയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപം പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി പീഡനത്തിനിരയായെന്നും കൊല്ലപ്പെട്ടതാണെന്നും മൃതദേഹപരിശോധനയില്‍ പോലീസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെ കെട്ടിടനിര്‍മാണ തൊഴിലാളികളായ ഇരുപതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇവരില്‍നിന്നാണ് പ്രതികളായ രണ്ടുപേരെ തിരിച്ചറിഞ്ഞത്.

വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് പ്രതികള്‍ പെണ്‍കുട്ടിക്ക് നേരേ അതിക്രമം കാട്ടിയതെന്നാണ് പോലീസ് പറയുന്നത്. നേരത്തെ പെണ്‍കുട്ടിയുടെ അമ്മയെ ലൈംഗികമായി ഉപദ്രവിക്കാന്‍ പ്രതികള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഭര്‍ത്താവ് യുവതിയെ രക്ഷപ്പെടുത്തി. ഇതോടെയാണ് ഇവരുടെ അഞ്ചുവയസ്സുള്ള മകളെ ഉപദ്രവിക്കാനായി പ്രതികള്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ പ്രതികള്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍വെച്ച് കുട്ടിയെ പീഡിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

പോലീസ് സൂപ്രണ്ട്(സൗത്ത്) സുനിത സാവന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. ക്രൈംബ്രാഞ്ച് എസ്.പി. രാഹുല്‍ ഗുപ്ത, വാസ്‌കോ ഡിവൈ.എസ്.പി. സന്തോഷ് ദേശായി, വാസ്‌കോ പോലീസ് ഇന്‍സ്‌പെക്ടര്‍ കപില്‍ നായക്, പ്രിന്‍സിപ്പല്‍ എസ്.ഐ.മാരായ അര്‍ച്ചന ഗാന്‍ക്കര്‍, രോഹന്‍ മഡഗോന്‍കര്‍, രോഹന്‍ നാഗേഷ്‌കര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. വാസ്‌കോയിലെ കോടതിയില്‍ ഹാജരാക്കിയ രണ്ടുപ്രതികളെയും അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക