ഇസ്റാഈൽ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ; കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും – വീഡിയോ

0
2168

വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഇസ്റാഈൽ സൈനിക വക്താവ്

തെഹ്റാൻ: ഇസ്റാഈൽ പൗരന്‍റെ ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ. ഇന്ന് രാവിലെയാണ് ഇറാൻ സൈന്യം കപ്പൽ തടഞ്ഞത്. ദുബൈയിലേക്ക് പോകുകയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുമുണ്ട്. പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കപ്പിലുള്ളതെന്നാണ് വിവരം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ബ്രിട്ടീഷ് കമ്പനിയുടെ കീഴിലുള്ളതാണ് കപ്പൽ. ഇവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. കമ്പനിയുടെ ഉടമസ്ഥൻ ഇയാൽ ഒഫർ ഇസ്റാഈലി പൗരത്വമുള്ള വ്യക്തിയാണെന്ന് ഇസ്റാഈൽ അറിയിച്ചു. ഹോർമുസ് കടലിടുക്കിനോട് ചേർന്ന സ്ഥലത്തുവെച്ച് എം സി എസ് ഏരീസ് എന്ന കപ്പലാണ് പിടിച്ചെടുത്തത്. ഇസ്റാഈലിനെതിരെ ആക്രമണമുണ്ടാകുമെന്ന ഇറാന്‍റെ മുന്നറിയിപ്പിനു പിന്നാലെയാണ് പുതിയ സംഭവവികാസം.

സംഭവത്തിന്‌ പിന്നാലെ ഇറാൻ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഇസ്റാഈൽ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാൻ തീരസേനയും റെവല്യൂഷനറി ഗാർഡും കപ്പൽ വളഞ്ഞ് കപ്പൽ തങ്ങളുടെ ജലാതിർത്തിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. കമാൻഡോകൾ ഹെലികോപ്ടറിൽ കപ്പലിൽ ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടു.

ഇറാന്‍റെ റെവല്യൂഷനറി ഗാർഡുകൾ സയണിസ്റ്റ് ഭരണകൂടവുമായി ബന്ധപ്പെട്ട കണ്ടെയ്നർ കപ്പൽ പിടിച്ചെടുത്തതായി ഇറാന്‍റെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. എം.എസ്.സി ഏരീസ് എന്ന കണ്ടെയ്‌നർ കപ്പൽ ഹെലിബോൺ ഓപ്പറേഷൻ നടത്തി സെപാ (ഗാർഡ്‌സ്) നേവി സ്‌പെഷ്യൽ ഫോഴ്‌സ് പിടിച്ചെടുത്തിരിക്കുന്നു. ഹോർമൂസ് കടലിടുക്കിന് സമീപമായിരുന്നു ഓപ്പറേഷൻ. ഈ കപ്പൽ ഇപ്പോൾ ഇറാന്‍റെ ജലാതിർത്തിയിലേക്ക് തിരിച്ചിരിക്കുന്നു -ഇർനയുടെ റിപ്പോർട്ടിൽ പറയുന്നു.

ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ടതാണ് ഈ കപ്പൽ. സോഡിയാക് മാരിടൈം ഇസ്രായേലി ശതകോടീശ്വരൻ ഇയാൽ ഓഫറിന്‍റെ സോഡിയാക് ഗ്രൂപ്പിന്‍റെ ഭാഗമാണ്. വീഡിയോ കാണാം👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക