ഫിത്വര്‍ സകാത്ത് പണമായി നല്‍കല്‍ നബിചര്യക്കെതിര്, ധാന്യങ്ങൾ തന്നെ നൽകണം: സഊദി ഗ്രാന്‍ഡ് മുഫ്തി

0
1685

റിയാദ്: ഫിത്വര്‍ സകാത്ത് പണമായി നല്‍കല്‍ നബി ചര്യക്കെതിരെന്ന് സഊദി ഗ്രാൻഡ് മുഫ്തി ആലു ശൈഖ്. ഫിത്വര്‍ സകാത്ത് പണമായി നല്‍കിയാല്‍ മതിയാകില്ലെന്നും അത് പ്രവാചകന്റെയും ഖുലഫാഉ റാശിദുകളുടെയും ചര്യകള്‍ക്കെതിരാണെന്നും സഊദി ഉന്നത പണ്ഡിത സഭ മേധാവിയും ഗ്രാന്‍ഡ് മുഫ്തിയുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് വ്യക്തമാക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാചകന്റെയും ഖുലഫാഉ റാശിദുകളുടെയും കാലത്ത് ഭക്ഷണമാണ് ഫിത്വര്‍ സകാത്ത് ആയി നല്‍കിയിരുന്നതെന്നും അത് അതെ രീതിയിൽ തന്നെ തുടരൽ ആണ് സുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഗോതമ്പ്, അരി, ഉണക്കമുന്തിരി, ധാന്യം തുടങ്ങിയ മനുഷ്യരുടെ ഭക്ഷണത്തില്‍ നിന്നാണ് ഫിത്വര്‍ സകാത്ത് നല്‍കേണ്ടത്. ഒരാള്‍ സ്വന്തത്തിന് പുറമെ അവന്റെ ഭാര്യ, സന്താനങ്ങള്‍ എന്നിവര്‍ക്ക് വേണ്ടിയും സകാത്ത് നല്‍കണം. ഭക്ഷണ സാധനങ്ങളില്‍ നിന്ന് ഒരു സാഅ് ഫിത്വര്‍ സകാത്ത് നല്‍കല്‍ മുസ്‌ലിംകളായ എല്ലാവരുടെയും ബാധ്യതയാണെന്ന് ഹദീസുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

ഗ്രാൻഡ് മുഫ്തിയുടെ പ്രസ്താവന സഊദി പ്രസ്സ് ഏജൻസി ട്വീറ്റ്‌ ചെയ്തത്

റമദാനിലെ അവസാന ദിവസം സൂര്യാസ്തമയ സമയത്ത് എവിടെയാണോ ഉള്ളത് അവിടെയാണ് അത് നല്‍കേണ്ടത്. പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് സകാത്ത് നല്‍കാവുന്നതാണ്. റമദാന്‍ 28 നും 29നും സകാത്ത് നല്‍കാം. പാവപ്പെട്ടവരുടെ കൈകളിലാണ് അത് എത്തിക്കേണ്ടത്. അല്ലെങ്കില്‍ അത് നല്‍കാന്‍ മറ്റുളളവരെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇബ്‌നു ഉമർ(റ)യുടെ ഹദീസിൽ നിന്നുള്ള രണ്ട് സ്വഹീഹുകളെ അടിസ്ഥാനമാക്കി, എല്ലാ മുസ്‌ലിംകൾക്കും, ആണും പെണ്ണും, പ്രായമായവരും ചെറുപ്പക്കാരും, സ്വതന്ത്രരും, അടിമകളും, ഒരു സ്വാഅ് ഭക്ഷണമായി സകാത്തുൽ ഫിത്ർ നിർദ്ദേശിക്കപ്പെട്ടതായി സ്ഥിരപ്പെട്ടിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക