വളവുതിരിഞ്ഞപ്പോൾ മുന്നിൽ കാട്ടാനയും കുഞ്ഞും, കാറിന് നേരെ ആക്രമണം, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

0
2560


മറ്റൊരു സംഭവത്തിൽ, വയനാട്ടിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  – വീഡിയോ

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയും കുഞ്ഞും കാർ ആക്രമിച്ചു. ഉച്ചക്ക് ഒന്നരയോടെയാണ് വാൽപാറ സ്വദേശിയുടെ കാർ ആന ആക്രമിച്ചത്. അതിരപ്പിള്ളി ആനക്കയത്തിനടുത്തായിരുന്നു സംഭവം. വളവു തിരിഞ്ഞെത്തിയ കാർ ആനക്കു മുമ്പിൽപ്പെടുകയായിരുന്നു. കാറിന്റെ മുൻ ഭാഗത്തെ ഗ്ലാസ് ആക്രമണത്തിൽ തകർന്നു. 10 മിനിറ്റോളം സമീപത്തു തുടർന്ന ആന പിന്നീട് കാടു കയറി.

വയനാട്ടിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വയനാട്: കാട്ടാനയുടെ മുന്നിൽപ്പെട്ട കാർ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മാനന്തവാടി പുൽപ്പള്ളി റോഡിൽ കുറച്ചിപ്പറ്റയിലാണ് റോഡിലൂടെ നടന്നു നീങ്ങിയ ആന കാറിനു നേരെ അടുത്തത്. നാട്ടുകാർ ഒച്ചവച്ചതിനെ തുടർന്നാണ് കാർ ആക്രമിക്കാതെ ആന പിന്തിരിഞ്ഞത്.

സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേക്ക് കയറാൻ ശ്രമിച്ച ആനയെ വനത്തിലേക്ക് ഓടിക്കുന്നതിനിടെയാണ് കാർ എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ടായിരുന്നു. കാറിനെ നോക്കിയ ശേഷം പതിയെ ആന വനഭാഗത്തേക്ക് നടക്കുകയായിരുന്നു. വീഡിയോ റിപ്പോർട്ട് 👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക