പൊന്നിന് ‘പൊന്നും’വില; സംസ്ഥാനത്ത് സ്വര്‍ണം പവന് അരലക്ഷം കടന്നു

0
1568

ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില അരലക്ഷം കടന്നു. സ്വര്‍ണം പവന് 50,400 ആയി. ഗ്രാമിന് 6,300രൂപ. വിലവര്‍ധനയെ തുടര്‍ന്ന് നിക്ഷേപത്തിനായി കൂടുതല്‍ ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയെന്ന്  ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രകാശ് പറഞ്ഞു.

മാര്‍ച്ച് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,320 രൂപയായിരുന്നു അന്ന് പവന്‍റെ വില.