ആഗ്രഹങ്ങളുടെ ആകാശം വീഥിയൊരുക്കി പിതാവിനെ കോക്പിറ്റിലിരുത്തി മകന്റെ ആദ്യപറക്കൽ; മലപ്പുറത്തെ വാപ്പയും മകനും ഇതാ ചരിത്രം കുറിച്ചു

0
3967

കൊണ്ടോട്ടി: സഊദിയിലും യു.എ.ഇ.യിലും ബിസിനസുള്ള നീറാട് പലേക്കോടൻ മുസ്തഫയ്ക്ക് മകനെ ഉന്നതവിദ്യാഭ്യാസം നൽകി ബിസിനസ്സുകാരനാക്കാനായിരുന്നു ആഗ്രഹം. എന്നാൽ കുട്ടിക്കാലം മുതൽ പിതാവിനൊപ്പം വിമാനത്തിൽ യാത്രചെയ്ത മുഹമ്മദ് ഷബാബ് വിമാനം പറത്താനാണ് ഇഷ്ടപ്പെട്ടത്. തന്റെ ആഗ്രഹത്തിനൊപ്പമല്ല മകനെങ്കിലും മുസ്തഫ എതിരുനിന്നില്ല. ഏതുകാര്യവും ആഴത്തിൽ പഠിക്കുന്ന ശീലമുള്ള അദ്ദേഹം മികച്ച പരിശീലനത്തിനുളള സാധ്യതകളെല്ലാം മനസ്സിലാക്കി ദക്ഷിണാഫ്രിക്കയിൽ ജോഹാനസ്ബർഗിലെ മാക് വൺ ഏവിയേഷൻ അക്കാദമിയിൽ മകനെ ചേർത്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ച ശേഷം മുസ്തഫയെ കോക്പിറ്റിലിരുത്തി മുഹമ്മദ് ഷബാബ് വിമാനം നിയന്ത്രിക്കുന്നു

അക്കാദമിയിലെത്തിയ ഷബാബ്, വൈമാനികന്റെ വേഷത്തിനുള്ള പകിട്ടിനേക്കാൾ ഏറെയാണ് അതിലേക്കുള്ള ത്യാഗങ്ങൾ എന്ന് തിരിച്ചറിയാൻ തുടങ്ങുകയായിരുന്നു. കഠിനമായിരുന്നു പരിശീലനം. എല്ലാം സ്വയം പഠിച്ചെടുക്കണം. വിമാനത്തിന്റെയും ഗ്രൗണ്ട് ഹാൻഡ്‍ലിങ് ഉൾെപ്പടെ അനേകം കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കണം. വിമാന നിയന്ത്രണവും സുരക്ഷാസംവിധാനങ്ങളും ഉൾെപ്പടെ വെല്ലുവിളികൾ ഏറെയുണ്ട്.

എന്നാൽ കുട്ടിക്കാലം മുതൽ താലോലിക്കുന്ന ആഗ്രഹ സാക്ഷാത്കാരത്തിനായി ഷബാബ് അതെല്ലാം പഠിച്ചെടുത്തു. അങ്ങനെ മൂന്നുവർഷം കൊണ്ട് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കി. ലൈസൻസ് ലഭിച്ചശേഷം ഷബാബ് പിതാവ് മുസ്തഫയെ കോക്പിറ്റിലിരുത്തിയാണ് ആദ്യ പറക്കൽ നടത്തിയത്. കോഴ്സിന്റെ ഭാഗമായി ചെറിയ വിമാനത്തിൽ നിശ്ചിതസമയം പരിശീലനപ്പറക്കൽ നടത്തേണ്ടതുണ്ട്. പൈപ്പർ ചെറോക്കി എന്ന ചെറുവിമാനത്തിലായിരുന്നു പറക്കൽ.

ആദ്യ പറക്കലിനായി പിതാവ് വരുന്നതുവരെ കാത്തിരിക്കുകയായിരുന്നു മുഹമ്മദ് ഷബാബ്. ഇനി യാത്രാവിമാനങ്ങളുടെ പൈലറ്റാവണം. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ലൈസൻസിന് ഇന്ത്യയിലെ ഡി.ജി.സി.എ.യുടെ അംഗീകാരം വാങ്ങേണ്ടതുണ്ട്. അതുകഴിഞ്ഞാൽ മികച്ച വിമാനക്കമ്പനിയിൽ ജോലി ചെയ്യാനാവുമെന്നാണു പ്രതീക്ഷ -ഷബാബ് പറയുന്നു.

കൊട്ടൂക്കര പി.പി.എം. ഹയർസെക്കൻഡറി സ്‌കൂൾ, ഇ.എം.ഇ.എ. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു ഷബാബിന്റെ പഠനം. ജിദ്ദയിലെ സമ യുണൈറ്റഡ് ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടറാണ് മുസ്തഫ. കെ.ഒ. ഷംസീറയാണ് ഷബാബിന്റെ ഉമ്മ. ഷഹാന ഷെറിൻ, മുഹമ്മദ് ഷബാസ് എന്നിവർ സഹോദരങ്ങളാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക