സഊദിയിൽ നാലാം നിലയിൽ നിന്ന് രണ്ടു വയസ്സുകാരി താഴേക്ക് വീണു, അതും സിമന്റ് തറയിലേക്ക്; പക്ഷെ, അദ്ഭുത രക്ഷപ്പെടൽ – വിഡിയോ

0
4630

റിയാദ്: നാലാം നിലയിൽ നിന്ന് താഴേക്ക് വീണ രണ്ടു വയസ്സുകാരി അദ്‌ഭുതകരമായി രക്ഷപെട്ടു. സിമന്റ് തറയിലേക്ക് മുഖം ഇടിച്ചു വീഴുന്ന കുട്ടിയുടെ വീഡിയോ കണ്ടവർ ശ്വാസം അടക്കിപിടിച്ചാണ് കാണാനാവുക. റിയാദ് മേഖലയിലെ അഫീഫ് നഗരത്തിൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണ രണ്ടു വയസ്സുകാരിക്കാണ് ദൈവത്തിന്റെ സുരക്ഷാ കരത്തിൽ അദ്‌ഭുതരക്ഷപ്പെടൽ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കെട്ടിടത്തിൽ താമസിക്കുന്ന മറ്റ് സ്ത്രീകൾക്കൊപ്പം അമ്മയും രണ്ടു വയസ്സുകാരിയും സഹോദരിയും നാലാം നിലയിലെ  മുറിയിലായിരുന്നു. കുട്ടിയുടെ സഹോദരി അബദ്ധത്തിൽ മുറിയുടെ ജനൽ തുറന്നപ്പോൾ, രണ്ടു വയസ്സുകാരി അതിലൂടെ വീഴുകയായിരുന്നു എന്ന് പിതാവ് പറഞ്ഞു.

ഇത്ര അപകടകരമായ സംഭവത്തിലും കുട്ടി അദ്‌ഭുതകരമായി രക്ഷപ്പെട്ടതിൽ അതിയായ സന്തോഷം രേഖപ്പെടുത്തിയ പിതാവ്, എനിക്കും ദൈവത്തിനുമിടയിൽ എന്ത് നന്മയാണ് മകളുടെ ഈ ജീവൻ ഇത് പോലെ ലഭിച്ചതിന് കാരണമായതെന്ന് എനിക്കറിയില്ല എന്നായിരുന്നു പിതാവിന്റെ പ്രതികരണം.

അപകട സമയത്ത് പിതാവ് ജോലിസ്ഥലത്തായിരുന്നു. സെക്യൂരിറ്റി ഗാർഡിന്റെ മുന്നിലേക്കാണ് കുട്ടി വീണത്. കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയയാക്കി. കുട്ടിയെ നിലത്ത് നിന്ന് എടുത്തപ്പോൾ മരിച്ചെന്നാണു കരുതിയെതെന്ന് സെക്യൂരിറ്റി ഗാർഡ് വ്യക്തമാക്കി. കുട്ടിക്ക് ജീവനുണ്ടെന്നറിഞ്ഞപ്പോൾ അദ്ഭുതമായിരുന്നു. അടിയന്തര വൈദ്യസഹായത്തിനായി ആംബുലൻസ് വിളിക്കാൻ അതിവേഗം ശ്രമിച്ചെന്നു സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.

സഊദിയിൽ നാലാം നിലയിൽ നിന്ന് രണ്ടു വയസ്സുകാരി താഴേക്ക് വീണു, അതും സിമന്റ് തറയിലേക്ക്; പക്ഷെ, അദ്ഭുത രക്ഷപ്പെടൽ – ആ വിഡിയോ കാണാം 👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക