രൂ​പ​യു​ടെ വി​ല​യി​ൽ ഇടിവ്; വി​നി​മ​യ നി​ര​ക്ക്​ വ​ർ​ധി​ച്ചു

0
2940

അബുദാബി: ഡോളറിനെതിരെ രൂപയുടെ നിരക്ക് റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് വർധിച്ചു. വെള്ളിയാഴ്ച ഒരു യു.എ.ഇ ദിർഹമിന് 22.73 ദിർഹം വരെ രേഖപ്പെടുത്തി. ഇന്ത്യൻ രൂപക്കെതിരെ ദിർഹമിന്‍റെ ഉയർന്ന നിരക്കുകളിലൊന്നാണിത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കറൻസി ട്രേഡിങ് അനുസരിച്ച്, യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.29 ആയിരുന്നു. ഇതേ തുടർന്നാണ് ദിർഹമിന്‍റെ വിനിമയത്തിലും മാറ്റം പ്രതിഫലിച്ചത്. വിനിമയ നിരക്ക് ഉയർന്നതോടെ പ്രവാസികൾ കൂടുതലായി നാട്ടിലേക്ക് പണമയക്കാൻ അവസരം ഉപയോഗിക്കുന്നുണ്ട്. എമിറേറ്റ്സ് എൻ.ബി.ഡി വഴി പണമയച്ചവർക്ക് 22.59രൂപ വരെ ലഭിച്ചു.

മികച്ച വിനിമയനിരക്ക് ലഭ്യമായതോടെ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം വർധിച്ചതായി എക്സ്ചേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. എന്നാൽ, നിരക്ക് വരുംദിവസങ്ങളിൽ വർധിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരും ഏറെയുണ്ട്. അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളർ ശക്തിപ്പെട്ടതാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തിന് തിരിച്ചടിയായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.