സഊദിയിലെ പ​ള്ളി​ക്കു​ള്ളി​ൽ വാ​ണി​ജ്യ ഉ​ൽ​പ​ന്ന​ങ്ങ​ളും ക​ച്ച​വ​ട​വും പ​ര​സ്യ​വും ന​ട​ത്തു​ന്ന​തി​നെ​തി​രെ മ​ത​കാ​ര്യ വ​കു​പ്പി​​ന്റെ മു​ന്ന​റി​യി​പ്പ്

0
978

റി​യാ​ദ്​: പ​ള്ളി​യു​ടെ വി​ശു​ദ്ധി ലം​ഘി​ക്കു​ന്ന വി​ധ​ത്തി​ൽ സൗദിയിലെ പ​ള്ളി​ക്കു​ള്ളി​ൽ വാ​ണി​ജ്യ ഉ​ൽ​പ​ന്ന​ങ്ങ​ളും ക​ച്ച​വ​ട​വും പ​ര​സ്യ​വും ന​ട​ത്തു​ന്ന​തി​നെ​തി​രെ മ​ത​കാ​ര്യ വ​കു​പ്പി​​ന്റെ മു​ന്ന​റി​യി​പ്പ്. ക​ച്ച​വ​ട​വും പ​ര​സ്യ​വി​ളം​ബ​ര​വും ചെ​യ്യു​ന്ന​താ​യ വി​ഡി​യോ​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ഈ ​മു​ന്ന​റി​യി​പ്പ്​.

സ്‌​നാ​പ്ചാ​റ്റ് പ്ലാ​റ്റ്‌​ഫോ​മി​ലെ വി​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ആ​ൾ പ​ള്ളി​യു​ടെ പ​വി​ത്ര​ത ലം​ഘി​ച്ചു​വെ​ന്ന് മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും പ​റ​ഞ്ഞു. ഇ​തു​പോ​ലെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട​ൽ പ​ള്ളി​യു​ടെ പ​വി​ത്ര​ത​യെ ലം​ഘി​ക്ക​ലാ​ണെ​ന്ന്​ മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി.