ദുബൈ: ദുബൈ – കോട്ടക്കൽ മണ്ഡലം കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച തഖ്റീം-2024 പരിപാടിയിൽ രോഗം മൂലം കഷ്ടതയനുഭവിക്കുന്നർക്കുള്ള സാമ്പത്തിക സഹായ, മാസാന്ത പെൻഷൻ പദ്ധതിയായ ‘മുസാഅദ:-2024’ കാരുണ്യ പദ്ധതി ദുബായ് കെഎംസിസി സംസ്ഥാന -ജില്ല നേതാക്കളുടെ സാന്നിദ്ധ്യത്തിൽ വെച്ച് പ്രഖ്യാപിച്ചു. പരിപാടിയിൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് ഇസ്മായീൽ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. മൻസൂർ ഹുദവി അറഫ പ്രഭാഷണം നടത്തി.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പരിപാടിയിൽ വെച്ച് പുതുതായി തെരെഞ്ഞെടുത്ത ദുബൈ – മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികൾക്ക് സ്വീകരണവും നൽകി. മുസ്തഫ തിരൂർ, കെ.പി.എ സലാം. ആർ ശുകൂർ, എം. സി അലവിഹാജി, യാഹുമോൻ ഹാജി, പി.വി നാസർ, സുലൈമാൻ ഹാജി ഇരിമ്പിളിയം തുടങ്ങിയ മലപ്പുറം ജില്ല ഭാരവാഹികൾ പങ്കെടുത്തു.സിദീഖ് കാലൊടി, നൗഫൽ വേങ്ങര, അഷ്റഫ് സി.വി, ലത്തീഫ് കുറ്റിപ്പുറം, മുജീബ് കോട്ടക്കൽ , ഫക്രുദീൻ മാറാക്കര എന്നിവർക്കുള്ള ഉപഹാരവും നേതാക്കൾ നൽകി.
പൊന്നാനി പാർലമെന്റ് മണ്ഡലം യുഡിഫ് സ്ഥാനാർഥി എംപി അബ്ദുസ്സമദ് സമദാനി ഓൺലൈനിലൂടെ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികളായ റഷീദ് കാട്ടിപ്പരുത്തി, അലി കോട്ടക്കൽ, അബൂബക്കർ പൊന്മള, സൈദ് മാറാക്കര, സലാം ഇരിമ്പിളിയം, ശരീഫ് പി.വി കരേക്കാട്, അഷ്റഫ് എടയൂർ, റാഷീദ് കെ. കെ, മുസ്തഫ സി.കെ, റഫീഖ് പൊന്മള, എന്നിവർ ഇഫ്താർ മീറ്റിന് നേതൃത്വം നൽകി. പഞ്ചായത്ത് മുനിസിപ്പൽ കെഎംസിസി ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു. ദുബൈ – കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി പി. ടി അഷ്റഫ് മാസ്റ്റർ സ്വാഗതവും ട്രഷറർ അസീസ് വേളേരി നന്ദിയും പറഞ്ഞു
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
