അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 22 പ്രവാസികള്‍ അറസ്റ്റില്‍

0
865

മസ്കറ്റ്: അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 22 പ്രവാസികളെ അറസ്റ്റ് ചെയ്തു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോസ്റ്റ് ഗാര്‍ഡ് പൊലീസിന്‍റെ സഹായത്തോടെയാണ് ഏഷ്യന്‍ പൗരത്വമുള്ള ഇവരെ അറസ്റ്റ് ചെയ്തത്.

രാജ്യത്തിന് പുറത്തു കടക്കാന്‍ ഇവര്‍ ഉപയോഗിച്ച ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.