പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0
1483

സ്വകാര്യ കമ്പനിയിൽ അസിസ്റ്റന്‍റ് പ്രോജക്ട് മാനേജറായി ജോലി ചെയ്യുകയായിരുന്നു

ദോഹ: ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കൈപ്പമംഗലം താനത്ത്പറമ്പില്‍ ഷെറിന്‍ കെ മുഹമ്മദ് (42) ആണ് മരിച്ചത്.  ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സ്വകാര്യ കമ്പനിയിൽ അസിസ്റ്റന്‍റ് പ്രോജക്ട് മാനേജറായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം.

പിതാവ്: വഴിയമ്പലം മഹാരാജാ ഓഡിറ്റോറിയത്തിന് കിഴക്ക് ശാന്തിറോഡിൽ താനത്ത്പറമ്പിൽ കൊച്ചു മുഹമ്മദ്, മാതാവ്: മുളംപറമ്പിൽ ശിവാകുട്ടി കൊച്ചുമുഹമ്മദ്. ഭാര്യ: മസ്‍ലിൻ ഷെറിൻ. മക്കൾ: ഹിന ഫാത്തിമ, ഹൈസ ഫാത്തിമ.