ജിദ്ദ: പരിശുദ്ധമായ റമദാന്റെ ചൈതന്യം ജീവിതത്തിലുടനീളം പകർത്തുകയും പ്രാർത്ഥനയോടൊപ്പം കർമ നിരതരാകുകയും ചെയ്യണമെന്ന് കൊണ്ടോട്ടി സെന്റർ ജിദ്ദ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ റമദാൻ സന്ദേശം നൽകികൊണ്ട് കബീർ കൊണ്ടോട്ടി പറഞ്ഞു. ഇന്ത്യ രാജ്യത്ത് നടക്കുന്ന ആനുകാലിക സംഭവങ്ങളിലും മതത്തിന്റെ പേരിൽ മനുഷ്യനെ വേർതിരിക്കുന്ന വിവേചനപരമായ ഭരണകൂട ഭീകരതയിലും ഇഫ്താർ സംഗമത്തിൽ തുടർന്ന് സംസാരിച്ചവർ ആശങ്ക പ്രകടിപ്പിച്ചു.

റഫീഖ് മാങ്കായി, കടവണ്ടി മൊയ്തീൻ(കുഞ്ഞു), ഇർഷാദ് കളത്തിങ്ങൽ, മായിൻ കുമ്മാളി, കബീർ തുറക്കൽ, പി. സി അബുബക്കർ, അഷ്റഫ് കൊട്ടേൽസ്, കബീർ നീറാട്, നൗഷാദ് ആലങ്ങാടൻ, കെ.കെ ഫൈറൂസ്, റഹീസ് ചേനങ്ങാടൻ, റഫീഖ് മധുവായി, ബാവ കൊണ്ടശ്ശൻ, ശാലു, അൻസാർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.