കോട്ടയം: എന്‍.ഡി.എ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികളുടെ പട്ടിക പൂര്‍ത്തിയായി. തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്തും സംഗീത വിശ്വനാഥന്‍ ഇടുക്കിയിലും മത്സരിക്കും. ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എന്‍.ഡി.എ മുന്നണിയില്‍ നാലു സീറ്റുകളാണ് ബി.ഡി.ജെ.എസിന് ലഭിച്ചിരുന്നത്.
ചാലക്കുടി, മാവേലിക്കര സ്ഥാനാര്‍ഥികളെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയില്‍ കെ.എ.ഉണ്ണിക്കൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് മത്സരിക്കുന്നത്.
