വീടിനടുത്തുള്ള ആശുപത്രി ജീവനക്കാരിയായ പെൺകുട്ടിയുടെ മൊബൈൽ നമ്പർ സംഘടിപ്പിക്കാനാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്
കാസർകോട്: മദ്യലഹരിയിൽ ആശുപത്രി ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച് പൊലീസുകാരൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ മോഹനനെയാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജീവനക്കാരുടെ നമ്പർ വാങ്ങാനെന്ന വ്യാജേനയാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെയാണ് മോഹനൻ പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നത്. തിരഞ്ഞെടുപ്പു ഡ്യൂട്ടിയുടെ ഭാഗമാണെന്നും ആശുപത്രി ജീവനക്കാരുടെ വിവരങ്ങൾ നൽകണമെന്നും മോഹനൻ ആവശ്യപ്പെട്ടു.
ആശുപത്രിയിലെ ജീവനക്കാരിൽ ഒരാൾ സ്ഥിരം ജീവനക്കാരുടെ വിവരങ്ങൾ കുറിച്ചുനൽകി. ആശുപത്രിയിൽ നിന്നും ഇറങ്ങിയ മോഹനൻ, വീണ്ടും തിരിച്ചെത്തി ലാബിലെ പെൺകുട്ടിയുടെ ഫോൺ നമ്പർ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഹനൻ ലാബിലെ ഉപകരണങ്ങളും നശിപ്പിച്ചു.
വീടിനടുത്തുള്ള ആശുപത്രി ജീവനക്കാരിയായ പെൺകുട്ടിയുടെ മൊബൈൽ നമ്പർ സംഘടിപ്പിക്കാനാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
