ദമാം: കിഴക്കൻ സഊദിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടിൽ ഷനിൽ അച്ചൂർ ആണ് മരിച്ചത്. 29 വയസായിരുന്നു. കിഴക്കൻ സഊദിയിലെ ജുബൈലിൽ ആണ് വാഹനാപകടം നടന്നത്. ഗോപാലകൃഷ്ണൻ ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകനാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അൽ ഖോബാറിലെ ഒരു കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു ഇദ്ദേഹം ജോലിയാവശ്യാർഥമുള്ള യാത്രയ്ക്കിടെയാണ് അപകടം. അൽ ഖോബാറിൽ നിന്ന് ജുബൈലിലേക്കുള്ള യാത്രയിൽ വാഹനം ഇടിച്ചു മറിയുകയായിരുന്നു. രാവിലെ ഏഴരയോടെ നടന്ന അപകടത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായാണ് ആശുപത്രി റിപ്പോർട്ട് വ്യക്തമാക്കുന്നത്. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. മൃതദേഹം ജുബൈൽ റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായുള്ള ഔദ്യോഗിക നടപടികൾക്ക് സാമൂഹ്യ പ്രവർത്തകർ നേതൃത്വം നൽകുന്നുണ്ട്. ഭാര്യ: സുജിത, മകൾ തഷ്‌വിൻ ക്രിഷ് എന്നിവർ ഖോബാറിലുണ്ട്. സഹോദരൻ ഷാനി സഊദിയിൽ ജോലി ചെയ്യുന്നു.