‘ഇ​ഹ്​​സാ​ൻ’ ചാ​രി​റ്റി ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം വ​ഴി റ​മ​ദാനി​ൽ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താ​ൻ സ​ൽ​മാ​ൻ രാ​ജാ​വ്​ അ​നു​മ​തി ന​ൽ​കി

0
884

ജിദ്ദ: ജീ​വ​കാ​രു​ണ്യ​ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ‘ഇ​ഹ്​​സാ​ൻ’ ചാ​രി​റ്റി ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം വ​ഴി റ​മ​സാനി​ൽ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താ​ൻ സ​ൽ​മാ​ൻ രാ​ജാ​വ്​ അ​നു​മ​തി ന​ൽ​കി. മാ​ർ​ച്ച് 15ന് വൈ​കീ​ട്ട്​​ ക്യംപയി​ൻ ആ​രം​ഭി​ക്കും. ശ​രീ​അ​ത്തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഭ​ര​ണ​മെ​ന്ന നി​ല​യി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും പ്ര​ത്യേ​ക ശ്ര​ദ്ധ​യും പ​രി​ഗ​ണ​ന​യു​മാ​ണ്​ ന​ൽ​കു​ന്ന​ത്.

റ​മ​സാനി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​വാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യും സാ​മൂ​ഹി​ക ഐ​ക്യ​ദാ​ർ​ഢ്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യും ഈ ​ദേ​ശീ​യ ക്യംപയി​​​ നിന്റെ ല​ക്ഷ്യ​മാ​ണ്​. ഇ​ഹ്‌​സാ​ൻ പ്ലാ​റ്റ്‌​ഫോം ആ​രം​ഭി​ച്ച​ത്​ മു​ത​ൽ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക്​ സൂ​പ്പ​ർ​വൈ​സ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​മാ​ജി​ദ് അ​ൽ ഖ​സ​ബി ന​ന്ദി അ​റി​യി​ച്ചു.

മു​ൻ ക്യംപയിനു​ക​ളി​ൽ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണു​ണ്ടാ​യ​ത്. ഇ​ത്ത​വ​ണ നാ​ലാം പ​തി​പ്പി​ലെ​ത്തു​​മ്പോ​ൾ അ​ത്​ കൂ​ടു​ത​ൽ വി​പു​ല​പ്പെ​ടു​മെ​ന്നും അ​ൽ ഖ​സ​ബി പ​റ​ഞ്ഞു. മൂ​ന്നാം പ​തി​പ്പി​ൽ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണു​ണ്ടാ​യ​ത്​. അ​തി​ലെ​ത്തി​യ സം​ഭാ​വ​ന​ക​ൾ ആ​കെ 76 കോ​ടി റി​യാ​ലാ​യി​രു​ന്നു. ഇ​ത്​ 3,98,000 ല​ധി​കം ആ​ളു​ക​ൾ​ക്ക്​ സ​ഹാ​യം എ​ത്തു​ന്ന​തി​ന്​ വി​നി​യോ​ഗി​ച്ചു.
ക​ഴി​ഞ്ഞ വ​ർ​ഷം റ​മ​സാൻ 27ന് 24 ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭി​ച്ച സം​ഭാ​വ​ന​ക​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന സം​ഭാ​വ​ന​യാ​യി ഗി​ന്ന​സ് റെ​ക്കോ​ഡ് നേ​ടി​യി​രു​ന്നു.

Ehsan.sa എ​ന്ന സൈ​റ്റ്​ വ​ഴി​യോ അ​ല്ലെ​ങ്കി​ൽ ഏ​കീ​കൃ​ത ന​മ്പ​ർ 8001247000 വ​ഴി​യോ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​നാ​വു​മെ​ന്നും ഡോ. ​മാ​ജി​ദ്​ അ​ൽ ഖ​സ​ബി വി​ശ​ദീ​ക​രി​ച്ചു.