നാട്ടിലേക്ക് പോകാനായി എമിഗ്രേഷൻ കഴിഞ്ഞു വിമാനത്തിൽ കയറാനിരിക്കെ കുഴഞ്ഞു വീണ് മരിച്ചു

0
1922

റിയാദ്: നാട്ടിലേക്ക് പോകാനായി എമിഗ്രേഷൻ കഴിഞ്ഞു വിമാനത്തിൽ കയറാനിരിക്കെ ഇന്ത്യക്കാരൻ റിയാദിൽ കുഴഞ്ഞു വീണ് മരിച്ചു. ഉത്തർ പ്രദേശ് ഗാസിയാബാത് മുസാഫർ നഗർ സ്വദേശി സലിം ആണ് റിയാദ് കിംഗ് ഖാലിദ് എയർ പോർട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. നാൽപത്തിയെട്ടു വയസായിരുന്നു.

നാട്ടിലേക്ക് പോകാനായി എത്തിയ ഇദ്ദേഹം ബോഡിങ് പാസ് എടുത്ത് എമിഗ്രെഷൻ കഴിഞ്ഞു  വിമാനത്തിൽ കയറാനിരിക്കെയാണ് മരണം തേടിയെത്തിയത്.

പിതാവ്: ഷാഫി, മാതാവ്: ഫൗസാൻ ബീഗം, ഭാര്യ: ഗുൽഷൻ. മയ്യിത്ത് റിയാദിൽ ഖബറടക്കം നടത്തും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക