‘ഞാന്‍ മടങ്ങി വരും, മസ്ജിദുല്‍ അഖ്‌സയില്‍ ബാങ്കൊലി ഉയരും’ ഫലസ്തീന് ഐക്യദാര്‍ഢ്യവും ഇസ്‌റാഈലിന് താക്കീതുമായി സഊദിയിലെ ZAIN മൊബൈലിന്റെ പരസ്യവീഡിയോ

0
1246

റിയാദ്: ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി  ഹൃദയം തൊടുന്ന വീഡിയോയുമായി സഊദിയിലെ സെയ്ന്‍ മൊബൈല്‍. ‘മുതിര്‍ന്നവര്‍ നിശബ്ദരാവുമ്പോള്‍ കുഞ്ഞുങ്ങളുടെ ശബ്ദം വാദിക്കുന്നു’ എന്ന് പറഞ്ഞാണ് പരസ്യ വീഡിയോ ആരംഭിക്കുന്നത്.  സഊദി അറേബ്യയിലെ പ്രമുഖ ടെലി കമ്യൂണിക്കേഷന്‍ കമ്പനിയായ സെയ്ന്‍ മൊബൈല്‍ റമദാനിനോടനുബന്ധിച്ച് പുറത്തിറക്കിയ വിഡിയോയിലാണ് ഗസ്സയിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും സന്ദേശം പകര്‍ന്നുനല്‍കുന്നത്. ഓരോ വര്‍ഷവും റമദാന്‍ പരസ്യങ്ങളില്‍ ശക്തമായ പ്രമേയങ്ങളാണ് സ്ഥാപനം അവതരിപ്പിക്കാറുള്ളത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഫലസ്തീന്‍ വിമോചന പോരാട്ട ചിഹ്നമായ ഹന്‍ദലയിലൂടെയും കഫിയ്യയിലൂടെയുമാണ് വിഡിയോ മുന്നോട്ട് പോകുന്നത്. യുദ്ധത്തിനിരയാകുന്ന കുട്ടികളുടെ നിസ്സഹായത വെളിപ്പെടുത്തുകയും അവര്‍ക്ക് വേണ്ടി എഴുന്നേറ്റുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് വിഡിയോ. ലോകനേതാക്കളുടെ നിബ്ദതക്ക് നേരെ ശക്തമായി വിരല്‍ ചൂണ്ടുന്നുണ്ട് വീഡിയോ. ഗസ്സയിലെ യുദ്ധ ഭൂമിയില്‍ നാം കേട്ടു മറന്ന നിരവധി ശബ്ദങ്ങള്‍ വീഡിയോ പുനഃസൃഷ്ടിക്കുന്നു. 

നിങ്ങള്‍ ബോംബിടുന്ന ഓരോ കുഞ്ഞും ഞങ്ങളുടെ സന്തതി പരമ്പരകള്‍ക്കാണ് ജന്മം നല്‍കുന്നത്- വീഡിയോ ഇസ്‌റാഈലിനുള്ള ശക്തമായ താക്കീതാവുന്നു. താക്കീതുകള്‍ക്കും ഓര്‍മപ്പെടുത്തലുകളും തീര്‍ത്ത് നേര്‍ത്ത വിള്ളലിലൂടെ പ്രതീക്ഷയുടെ പച്ചപ്പിലേക്കാണ് വീഡിയോ നമ്മെ കൊണ്ടു പോവുന്നത്. ആര്‍ത്തുലസിക്കുന്ന കുഞ്ഞുങ്ങളും അവരുടെ പ്രിയപ്പെട്ടവരും. പച്ച വിരിച്ചു നില്‍ക്കുന്ന ഒലിവു മരങ്ങള്‍. കൊയ്‌തെടുത്ത ഗോതമ്പു കതിരുകള്‍. ഹര്‍ഷോന്മാദത്തില്‍ താളമിടുന്നവര്‍. നിങ്ങള്‍ സീല്‍ വെക്കുന്ന ആയിരക്കണക്കിന് മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം ആയിരം ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഞങ്ങളുണ്ടാക്കും എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. വൈറൽ വീഡിയോ കാണാം👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക