ഗാസയില്‍ വീണ്ടും ഫലസ്തീനികളെ മാനസികമായി പീഡിപ്പിച്ച് ലഘുലേഖകള്‍

0
1773

ഗസ്സ സിറ്റി: ഗാസയില്‍ വീണ്ടും ഫലസ്തീനികളെ മാനസികമായി പീഡിപ്പിച്ച് ലഘുലേഖകള്‍ എയര്‍ഡ്രോപ്പ് ചെയ്ത് ഇസ്രായേല്‍ സൈന്യം. ഗസ്സയിലെ ദുരിതത്തിന് കാരണം ഹമാസാണെന്ന് കുറ്റപ്പെടുത്തിയാണ് ഇത്തവണ ലഘുലേഖകള്‍ വ്യോമമാര്‍ഗം വിതരണം ചെയ്തത്.

ഭക്ഷണവും വെള്ളവുമില്ലാതെ പൊറുതി മുട്ടുന്ന ഗസ്സയിലെ ജനങ്ങളോട് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാനും നന്നായി സംസാരിക്കാനും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ലഘുലേഖകള്‍ ഗസ്സയില്‍ വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിനെ കുറ്റപ്പെടുത്തുന്ന ലഘുലേഖകളും എയര്‍ഡ്രോപ്പ് ചെയ്തത്.