സഊദിയിൽ ഇന്ന് റമദാൻ മാസപ്പിറവി കാണാൻ സാധ്യതയില്ലെന്ന് നിരീക്ഷകർ

0
1418

ജിദ്ദ: സഊദിയിൽ മാസപ്പിറവി ദർശിക്കുന്ന സ്ഥലങ്ങളിൽ ഇന്ന് പിറ കാണാൻ സാധ്യത ഇല്ലെന്ന് നിരീക്ഷകർ. കടുത്ത മൂടലും പൊടിക്കാറ്റും ഉള്ളതാണ് നിരീക്ഷണം സാധ്യമാകാത്തത്. മാസപിറവി ദർശിക്കാൻ തുമൈർ, സുദൈർ എന്നിവിടങ്ങളിൽ നിരീക്ഷകർ നിലയുറപ്പിച്ചിട്ടുണ്ട്. 6:15 ഓടെ പ്രഖ്യാപനം ഉണ്ടായേക്കും. മാസം കണ്ടാലും ഇല്ലെങ്കിലും വിവരം ഉടൻ പ്രഖ്യാപിക്കും.

ഈ വർഷത്തെ റമദാൻ വ്രത്രം
അറബ് രാജ്യങ്ങളിൽ മാർച്ച് 11ന് ആരംഭിക്കാന്‍ സാധ്യതയെന്നാണ് ഗോളശാസ്ത്ര വിദഗ്ധർ പറയുന്നത്. ഇത്തവണ റമദാൻ 30 പൂർത്തിയാക്കിയായിരിക്കും വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷിക്കുക. 13 മണിക്കൂറിൽ കൂടുതലായിരിക്കും ആദ്യ ദിവസങ്ങളിലെ വ്രതാനുഷ്ഠാന സമയമെന്നും ഗോളശാസ്ത്ര വിദഗ്ധർ പറഞ്ഞു. എങ്കിലും മാസപ്പിറവി ദൃശ്യമായാൽ മാത്രമാണ് സഊദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ റമദാൻ പ്രഖ്യാപിക്കുക.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക